Trending

കുന്ദമംഗലം മണ്ഡലത്തിൽ 87 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികൾക്ക് അനുമതി ലഭിച്ചതായി- എംഎൽഎ.


കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 87 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. 

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കായങ്ങോട്ടുചാലിൽ റോഡ്, കരിമ്പ പൂലോട്ട് അയിമ്പളത്ത് റോഡ്, തെറ്റത്ത് പൂതക്കണ്ടി റോഡ്, വാഴപ്പറമ്പ് കമ്മാണ്ടിക്കടവ് റോഡ്, മൂത്താന പാലറക്കുന്ന് റോഡ്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളലശ്ശേരി പാറക്കണ്ടി മാളികതടം റോഡ്, ചൂലൂർ മൂലത്തോട് നായർകുഴി പുൽപറമ്പ് റോഡ്, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഇയ്യക്കാട്ടിൽ കുറുങ്ങോട്ടുമ്മൽ റോഡ്, പൂവാട്ടുപറമ്പ് കുറ്റിക്കാട്ടൂർ ഹൈസ്കൂൾ റോഡ്, അരിയായിൽപാടം ഇയ്യക്കാട്ടിൽ റോഡ്, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വയൽകര അറപ്പുഴ റോഡ് എന്നീ പ്രവൃത്തികൾക്കായാണ് ഫ്ലഡ് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചിട്ടുള്ളതെന്നും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Post a Comment

Previous Post Next Post