Trending

കാക്കൂരിൽ മെഡിക്കൽ സ്റ്റോറിൽ മോഷണം; 65,000 രൂപ കവർന്നു.


കാക്കൂർ: കാക്കൂരിൽ മെഡിക്കൽ സ്റ്റോറിൽ മോഷണം. കാക്കൂർ നീതി മെഡിക്കൽസിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 3.15ഓടെയാണ് സംഭവം. കടയുടെ ഷട്ടർ പൊളിച്ച് അകത്തു കയറിയ കള്ളൻ, കാഷ് ഡ്രോയറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 65,000 രൂപ മോഷ്ടിച്ചു.

സംഭവത്തെ തുടർന്ന് കാക്കൂർ പോലീസ് സ്ഥലത്തെത്തി വിരലടയാള വിദഗ്ധരുടെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post