Trending

കോഴിക്കോട് 4 മാസം പ്രായമായ കുഞ്ഞ് മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.


കോഴിക്കോട്: കോഴിക്കോട് നാലു മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശിയായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്നാണ് നടപടി. ശ്വാസം മുട്ടലിനെ തുടർന്ന് ബോധരഹിതയായ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 

ഡോക്ടർമാരാണ് പരിക്ക് സംബന്ധിച്ച വിവരം പോലീസിനെ അറിയിച്ചത്. പോസ്റ്റ് മോർട്ടത്തിലും പരിക്ക് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പരിക്കുകൾ എങ്ങനെ സംഭവിച്ചു എന്ന കാര്യങ്ങൾ അറിയേണ്ടതുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post