Trending

ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു രോഗിയോടൊപ്പമെത്തിയ ചെറുമകൾക്ക് പരിക്ക്.


തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് യുവതിക്ക് പരുക്ക്. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ നൗഫിയ നൗഷാദിന് (21) ആണ് പരിക്കേറ്റത്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ വല്ല്യുപ്പ ബി.ഫസലുദ്ദീനൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു നൗഫിയ. നൗഫിയയുടെ കൈയ്ക്കാണ് പരിക്കേറ്റത്.

ഫസലുദ്ദീനെ പിഎംആർ ഒപിയിൽ ഡോക്ടറെ കാണിക്കാൻ കാത്തിരിക്കുന്നതിനിടെയാണ് കോൺക്രീറ്റ് പാളികൾ അടർന്നു വീണത്. നൗഫിയയുടെ ഇടതു കൈയിലും മുതുകിലും പാളികൾ അടർന്നുവീണു. അപകടത്തിന് പിന്നാലെ പിഎംആർ ഒപി ഇവിടെ നിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി. നൗഫിയയുടെ കൈയിൽ എക്സ്റേ പരിശോധന നടത്തിയതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Post a Comment

Previous Post Next Post