Trending

തിരുവോണം ബംമ്പർ നറുക്കെടുപ്പ് ഇന്ന്; ആരാകും 25 കോടിയുടെ ഭാഗ്യവാൻ?

തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംമ്പർ ലോട്ടറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് ഒന്നിന് ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. സെപ്തംബർ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാലാണ് ഇന്നത്തേക്ക് മാറ്റിയത്. 

ഒന്നാം സമ്മാനം 25 കോടി വരുന്ന തിരുവോണം ബംമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 10 പരമ്പരകള്‍ക്ക് 2 ലക്ഷം വീതവുമാണ്. ഒപ്പം 5,000 മുതല്‍ 500 രൂപ വരെയുള്ള സമ്മാനവുമുണ്ട്.

75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന 14.07 ലക്ഷം. തൃശ്ശൂരിൽ 9.37 ലക്ഷം തിരുവനന്തപുരത്ത് 8.75 ലക്ഷം ടിക്കറ്റുകളും വിറ്റു. ഇതോടൊപ്പം പൂജാ ബംമ്പർ ലോട്ടറിയുടെ പ്രകാശനവും നടത്തും. ഒന്നാം സമ്മാനം 12 കോടിയാണ്. ടിക്കറ്റ് വില 300 രൂപ. നവംബർ 22ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.

Post a Comment

Previous Post Next Post