Trending

താമരശ്ശേരിയിൽ റിട്ട.എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി.


താമരശ്ശേരി: റിട്ട.പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വെഴുപ്പൂർ താമസിക്കും ചെട്ടിയാൻകണ്ടി മഠത്തിൽ രാമചന്ദ്രൻ (84) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിൽ ഇന്ന് പുലർച്ചെ 3.30 ഓടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ആയാണ് ഇദ്ദേഹം സർവീസിൽ നിന്നും വിരമിച്ചത്. 

ഭാര്യ: പരേതയായ സരോജിനി ബാലുശ്ശേരി. മക്കൾ: മനോജ് (വിമുക്ത ഭടൻ, ഹോം ഗാർഡ് കുന്ദമംഗലം), പ്രമോദ്, വിനോദ് (മംഗളം ദിനപത്രം). മരുമക്കൾ: സീന, ഷീബ, പ്രദീപ.

Post a Comment

Previous Post Next Post