Trending

പ്ലസ്ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.


തൊട്ടില്‍പ്പാലം: പ്ലസ്ടു വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകന്‍ പ്രജിത്ത് (17)നെയാണ് ഇന്നലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എഫ്ഐ ചാത്തന്‍ങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് മരിച്ച പ്രജിത്ത്.

തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അമ്മ: രാധാമണി. സഹോദരന്‍: പ്രണവ്.

Post a Comment

Previous Post Next Post