എളേറ്റിൽ: വിൽപ്പനക്കായി സൂക്ഷിച്ച അഞ്ചു ലിറ്റർ നാടൻ ചാരായം സഹിതം മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. കിഴക്കോത്ത് പഞ്ചായത്തിലെ ചളിക്കോട്-കാരക്കണ്ടി റോഡിൽ വെച്ചാണ് കാരക്കണ്ടി വീട്ടിൽ കെ.കെ പെരവകുട്ടിയെ പിടികൂടിയത്. എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
താമരശ്ശേരി എക്സൈസ് സർക്കിൾ പ്രവൻ്റീവ് ഓഫീസർ ഗിരീഷിൻ്റെ നേതൃത്ത്വത്തിൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് പ്രസാദ് കെ, സിവിൽ എക്സൈസ് ഓഫീസർ അജിത്ത്, സിവിൽ എക്സൈസ് ഡ്രൈവർ പ്രജീഷ്, ഐ.ബി എഇഐ ഗ്രേഡ് സുരേഷ് ബാബു എന്നിവരായിരുന്നു പരിശോധന നടത്തിയത്.