കോഴിക്കോട്: ഹോസ്പിറ്റലുകളിലെ രക്തത്തിന്റെ രൂക്ഷമായ ക്ഷാമം പരിഹരിക്കുവാൻ ഒരു കൈസഹായം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി. നൗഷാദ് അസോസിയേഷൻ കോഴിക്കോടിന്റെ സഹകരണവും ക്യാമ്പിന് സഹായകരമായി. വനിതകളടക്കം ക്യാമ്പിൽ 36 ഓളം പേർ പങ്കെടുത്തു.
ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ, ട്രഷറർ ഗിരീഷ്ബാബു ശാരദമന്ദിരം, വൈസ് പ്രസിഡന്റ് നൗഷാദ് ബേപ്പൂർ, കോർഡിനേറ്റർമാരായ റജീന അരക്കിണർ, റാഷിദ് തങ്ങൾ, റംഷീദലി അരക്കിണർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ചിഞ്ചു സർട്ടിഫിക്കറ്റുകൾ നൽകി.
Tags:
KOZHIKODE