Trending

റോഡരികിലെ ഓടയിൽ കക്കൂസ് മാലിന്യം തള്ളി; തടയാനെത്തിയ നാട്ടുകാരെ വാഹനം ഇടിപ്പിക്കാൻ ശ്രമം.


താമരശ്ശേരി: സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് റോഡരികിലെ ഓടയിൽ കക്കൂസ് മാലിന്യം തള്ളി. മാലിന്യം ഒഴുക്കുന്നതിനിടെ തടയാനെത്തിയ നാട്ടുകാരെ വാഹനം ഇടിപ്പിക്കാനും ശ്രമമുണ്ടായി. ഇന്നലെ രാത്രിയിൽ കോരങ്ങാട് ഹൈസ്കൂളിന് സമീപമായിരുന്നു സംഭവം.

പ്രദേശത്ത് സ്ഥിരം മാലിന്യം ടാങ്കറിലെത്തിച്ച് ഒഴുക്കിയതോടെ നാട്ടുകാർ കാവൽ നിൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ഓടയിൽ മാലിന്യം ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വാഹനം തടയാൻ എത്തിയതോടെ ഇവർ നാട്ടുകാരെ ആക്രമിച്ച് കടന്നു കളയുകയായിരുന്നു. ആറുമാസത്തിലേറെയായി കോരങ്ങാട് പ്രദേശത്ത് മാലിന്യം തള്ളുന്നതായി നാട്ടുകാർ പറഞ്ഞു.

പോലീസിൽ പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലാണ് സ്ഥിരമായി മാലിന്യം തള്ളുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ നമ്പർ സഹിതം പോലീസിൽ പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ, യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post