കൊടുവള്ളി: ആർഇസി റോഡിൽ ഗ്രാനൈറ്റുമായി വന്ന ലോറി വയലിലേക്ക് മറിഞ്ഞു അപകടം. അപകടത്തിൽ ഒരു അതിഥി തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി രാംനാഥ് റാം ആണ് മരിച്ചത്. കണ്ണൂരിൽ നിന്നും ഗ്രാനൈറ്റുമായി വന്ന ലോറി കൊടുവള്ളി കുണ്ടുങ്ങര വയലിലേക്കാണ് മറിഞ്ഞത്.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മാർബിൾ ഇറക്കാനായി ലോറിയിൽ വന്ന തൊഴിലാളിയാണ് മരിച്ചത്, ഇയാൾ ലോറിക്ക് മുകളിലായിരുന്നു, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.
കുണ്ടുങ്ങരയിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കായിരുന്നു മാർബിൾ കൊണ്ടുവന്നത്. ലോറി മറിയുമ്പോൾ താഴെ വീണ തൊഴിലാളി അടിയിൽപെടുകയായിരുന്നു. മുക്കം ഫെയർ ഫോഴ്സും കൊടുവള്ളി മുനിസിപ്പൽ വൈറ്റ് ഗാർഡും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.