Trending

ഓമശ്ശേരിയിൽ കാട്ടുപന്നി സ്കൂട്ടറിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു


കൊടുവള്ളി: ഓമശ്ശേരിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി സ്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാരശ്ശേരി ഓടത്തെരുവ് സ്വദേശി കോയഹസ്സൻ്റെ മകൻ ഓമശ്ശേരി കൂടത്തായിയിൽ താമസക്കാരനായ അബ്ദുൽ ജബ്ബാർ (46) ആണ് മരിച്ചത്. 

ഇന്നലെ രാത്രി 11.30 ഓടെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓമശ്ശേരി മൂടൂരിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

Post a Comment

Previous Post Next Post