എലത്തൂർ: മംഗലാപുരം- കോയമ്പത്തൂർ എക്സ്പ്രസിൽ നിന്നും വീണു പത്തൊൻപതുകാരിക്ക് പരുക്കേറ്റു. കോഴിക്കോട് എലത്തൂർ പാവങ്ങാട് റെയിൽവേ മേൽപാലത്തിനു നൂറു മീറ്റർ മാറിയാണ് അപകടം നടന്നത്. റിഹ എന്ന പെൺകുട്ടിയാണ് ട്രെയിനിൽ നിന്ന് വീണത്. പരിക്കേറ്റ പെൺകുട്ടിയെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയ്ക്കു പിന്നാലെ അപായച്ചങ്ങല വലിച്ച് ട്രെയിൻ 21 മിനിറ്റോളം നിർത്തിയിട്ടതിനാൽ വൈകിയാണ് സർവീസ് പുനഃരാരംഭിച്ചത്.
എലത്തൂരിൽ പെൺകുട്ടി ട്രെയിനിൽ നിന്നും വീണു; അപായച്ചങ്ങല വലിച്ച് യാത്രക്കാർ.
bywebdesk
•
0