Trending

ബാലുശ്ശേരി കരുമലയില്‍ തെങ്ങുകയറ്റ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.

ബാലുശ്ശേരി: ബാലുശ്ശേരി കരുമലയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കരുമല കുനിയില്‍ മോഹന്‍ദാസ് (65) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ കരുമലയിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തിലേറെ പഴക്കമുണ്ട്. 

തെങ്ങിന് ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയാണ് മോഹൻദാസ്. തെങ്ങിൽ നിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Post a Comment

Previous Post Next Post