താമരശ്ശേരി: താമരശ്ശേരി- മുക്കം റോഡിൽ അമ്പലമുക്കിൽ ഓട്ടോ ടാക്സി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. താമരശ്ശേരി കോരങ്ങാട് താമസിക്കുന്ന അമ്പായത്തോട് മജീദിനാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി 8.30 ഓടെയായിരുന്നു അപകടം. മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ പ്രധാന റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ ടാക്സിയുടെ മുൻഭാഗം തകർന്നു.