Trending

സിബിഎസ്ഇ പരീക്ഷാ കലണ്ടർ പുറത്തിറക്കി; 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ.


ന്യൂഡൽഹി: 2026-ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാ കലണ്ടർ പുറത്തിറക്കി സിബിഎസ്ഇ. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിലാണ് പരീക്ഷകൾ നടക്കുക. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുകയെന്ന് അധികൃതർ അറിയിച്ചു. 

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4ന് ആയിരിക്കും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അവസാനിക്കുക. രാവിലെ 10.30ന് ആയിരിക്കും എല്ലാ വിദ്യാർത്ഥികളുടെയും പരീക്ഷകൾ ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള മെയിൻ പരീക്ഷ, പന്ത്രണ്ടാം ക്ലാസ് കായിക വിദ്യാർത്ഥികൾക്കുള്ള പരീക്ഷ, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സെക്കൻഡ് ബോർഡ് പരീക്ഷ, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവയാണ് ഇക്കാലയളവിൽ നടക്കുക.‌ പരീക്ഷ പൂർത്തിയായി 12 ദിവസങ്ങൾക്ക് ശേഷം ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post