ഉള്ളിയേരി: സംസ്ഥാന പാത ഉള്ളിയേരിയിൽ ബുള്ളറ്റ് ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർക്കും വിദ്യാർത്ഥിയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ഓടെ മാമ്പൊയിൽ കയറ്റത്തിലാണ് അപകടം. ഹെൽത്ത് സെന്റർ ഭാഗത്തേക്ക് പോവുകയായിരുന്ന പൂവമുള്ളതിൽ അബൂബബക്കർ (60) സഞ്ചരിച്ച സ്കൂട്ടറിന് പിറകിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നു. ബുള്ളറ്റ് അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
മർക്കസ് സ്കൂൾ ബസ് ഡ്രൈവറായ അബൂബക്കർ കുട്ടികളെ ഇറക്കി സ്കൂട്ടറിൽ തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. സാരമായി പരിക്കേറ്റ അബൂബക്കറിനെ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിസ്സാര പരിക്കേറ്റ വിദ്യാർത്ഥിയെ ഉള്ളിയേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.