Trending

സ്വകാര്യ ബസ്സിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ.


താമരശ്ശേരി: സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈഗിക അതിക്രമത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. ബാലുശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കട്ടിപ്പാറ ബംഗ്ലാവുകുന്ന് അബ്ദുൽ അസീസ് (52) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. 

ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. വിദ്യാർത്ഥി പരിഭ്രമിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ബസ്സിൽ നിന്നും തച്ചംപൊയിൽ സ്റ്റോപ്പിൽ ഇറങ്ങി ഇയാൾ രക്ഷപ്പെടുകയായിരുന്നു. എന്നാൽ സ്ഥിരം ബസ്സിൽ യാത്ര ചെയ്യുന്ന ഇയാളെ ബസ് ജീവനക്കാർ തിരിച്ചറിഞ്ഞു. സ്കൂ‌ളിലെത്തിയ ശേഷം വിദ്യാർത്ഥിനി അധ്യാപികയോട് വിവരം പറഞ്ഞു.

അധ്യാപിക വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാരെത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. ബുധനാഴ്ച രാവിലെ പ്രതിയെ കട്ടിപ്പാറയിലെ വീട്ടിൽ വെച്ച് പോലീസ് പിടികൂടി. ഇയാൾ മുമ്പും സമാന രൂപത്തിലുള്ള പ്രവൃത്തിയിൽ ഏർപ്പെട്ടയാളാണെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post