നന്മണ്ട: നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ നിർധന രോഗികൾക്കായി ഓണാഘോഷത്തിൻ്റെ ഭാഗമായി പുതുവസ്ത്രങ്ങൾ നൽകി. കുട്ടിപ്പോലീസുകാർ അവരുടെ ഓണാഘോഷം സേവനത്തിൻ്റേതാക്കി മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജ് ഡ്രസ്സ് ബാങ്കിനു വേണ്ടി ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീമതി പി.സുമോൾ കേഡറ്റുകളിൽ നിന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങി.
സ്കൂൾ ഹെഡ്മാസ്റ്റർ അബൂബക്കർ സിദ്ദിഖ്, പിടിഎ പ്രസിഡണ്ട് പി.ടി ജലീൽ, എസ്പിസി ഓഫീസർ കെ.ഷിബു, സീനിയർ അസിസ്റ്റൻ്റ് കെ.കെ മുഹമ്മദ് റഫീഖ്, ഗാർഡിയൻ എസ്പിസി വൈസ് ചെയർപേഴ്സൺ സുധില എം.എം, നഴ്സിംഗ് സൂപ്രണ്ടുമാരായ സമീറ.കെ, ചിത്ര സജീവ്, സീനിയർ നഴ്സിംഗ് ഓഫീസർമാരായ ബിന്ദു, ഷൈനി, നഴ്സിംഗ് ഓഫീസർ ശ്രീഷ, കേഡറ്റുകളായ ആദിലക്ഷ്മി.എം, സാന്ദ്ര.കെ, അമൃത് കൃഷ്ണ, ദർശിക് സുനിൽ, അതുൽ കൃഷ്ണ, അഖിൽ കൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:
LOCAL NEWS