കൊച്ചി: സഹകരണ ബാങ്ക് ജീവനക്കാരിയെ ബാങ്കിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറിച്ചിലക്കോട് സ്വദേശിനി അശ്വതിയെ (30) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു. ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.
ബാങ്കിന് മുകൾ നിലയിൽ കോൺഫറൻസ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കോടനാട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.