കോടഞ്ചേരി: ഇരുവഞ്ഞിപുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണം. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26)ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലു മണിയോടുകൂടിയായിരുന്നു രണ്ടംഗ സംഘം അരിപ്പാറയിൽ എത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചുവീട്ടിൽ വിൽസണിൻ്റെയും സിനിയുടെയും മകനാണ്. സഹേദരങ്ങൾ: ജോബിൻ, ജെയിസ്.
കഴിഞ്ഞയാഴ്ച അരിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമുള്ള കുറുങ്കയത്ത് ഓമശ്ശേരി സ്വദേശിയായ പതിനേഴുകാരൻ മുങ്ങി മരിച്ചിരുന്നു.