കോഴിക്കോട്: കിണാശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കിണാശ്ശേരിയിലെ ലിയ ലേഡീസ് ഏൻ്റ് കിഡ്‌സ് ഉടമ യതീംഖാന റോഡ് "കല്ലിൽ തറ" വീട്ടിൽ കെ.ടി അയ്യൂബിൻ്റെ മകൻ അബൂബക്കർ സിദ്ദീഖ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മിനി ബൈപ്പാസ് റോഡ് കല്ലുത്താൻകടവ് പാലത്തിൽ വെച്ചായിരുന്നു അപകടം.
അബൂബക്കർ സിദ്ധീഖ് സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസ്സിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മാതാവ്: കുണ്ടിൽ മണലൊടി ഫാത്തിമ. സഹോദരങ്ങൾ: ഹലീമത്ത് റിൻഷ, മുഹമ്മദ് റാഷിൻ, അബ്‌ദുൽ ഷാഫിൽ.