Trending

ഓണാഘോഷത്തിനിടെ നൃത്തം ചെയ്ത നിയമസഭാ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.


തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി വാഴയില്‍ ഹൗസില്‍ കുഞ്ഞബ്ദുല്ലയുടെയും ഐഷയുടെയും മകൻ വി. ജുനൈസാണ് (45) മരിച്ചത്. നിയമസഭയില്‍ ഡെപ്യൂട്ടി ലൈബ്രേറിയനാണ്.

ഓണസദ്യക്ക് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30 ഓടെ ജീവനക്കാരുടെ കലാപരിപാടികള്‍ നടക്കുമ്പോഴായിരുന്നു സംഭവം. നൃത്തം അവതരിപ്പിക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നിയമസഭയിലെ ആംബുലൻസില്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുൻ എംഎൽഎ പി.വി അൻവറിന്റെ പിഎ ആയിരുന്നു മരിച്ച ജുനൈസ്. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് നിലവിലുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post