കോഴിക്കോട്: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (ഐആർഎംയു) കൊടുവള്ളി മേഖലാ ജനറൽ സെക്രട്ടറിയായി മുനീർ പുതുക്കുടി മടവൂർ-നെ തിരഞ്ഞെടുത്തു. കക്കാടംപൊയിൽ മിന ഹോളിഡേ റിസോർട്ടിൽ ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
ജില്ലാ പ്രസിഡണ്ട് കുഞ്ഞബ്ദുല്ല വാളൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുനന്ദ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ദ്രുവൻ നായർ കൊടുവള്ളി, പ്രകാശൻ മാസ്റ്റർ മേപ്പയൂർ, കെ.സി സതീഷ് കൂട്ടാലിട, ഉസ്മാൻ നെരോത്ത് നാദാപുരം, ദേവരാജ് കന്നാട്ടി, ബഷീർ ആരാമ്പ്രം തുടങ്ങിയവർ സംസാരിച്ചു.
Tags:
KOZHIKODE