അത്തോളി: കോഴിക്കോട് എരഞ്ഞിപ്പാലത്ത് അത്തോളി സ്വദേശിനിയുടെ ആത്മഹത്യയിൽ ആണ്‍ സുഹൃത്ത് അറസ്റ്റിൽ. മൊടക്കല്ലൂർ ആശാരിക്കൽ അൽ മുറാദ് അബ്ദുൽ റഷീദിൻ്റെ മകൾ അയിഷ റഷയുടെ ആത്മഹത്യയില്‍ ആണ്‍ സുഹൃത്ത് ബഷീറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമാണ് ഇയാൾ. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
മംഗളൂരുവില്‍ ബി.ഫാമിന് പഠിക്കുകയായിരുന്ന ആയിഷ റഷയെ കഴിഞ്ഞ ദിവസമാണ് ആണ്‍ സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി താനായിരിക്കുമെന്ന് ആയിഷ റഷ ബഷീറുദ്ദീന് അയച്ച വാട്ട്സ്ആപ്പ് സന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.