Trending

ഉള്ളിയേരിയിൽ കവുങ്ങിൽ നിന്നും വീണ് മധ്യവയസ്കന് ദാരുണാന്ത്യം.


ഉള്ളിയേരി: ഉള്ളിയേരിയിൽ മധ്യവയസ്കൻ കവുങ്ങിൽ നിന്ന് വീണു മരിച്ചു. കാഞ്ഞിക്കാവ് പാട്ടുപുര ക്ഷേത്രത്തിന് സമീപം കൊവുമ്മൽ ശ്രീധരൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. കാഞ്ഞിക്കാവ് മേപ്പന്നോന പറമ്പിലെ വീടിനോട് ചേർന്നുള്ള കവുങ്ങിൽ കയറുമ്പോൾ കവുങ്ങ് പൊട്ടി മുറ്റത്ത് പാകിയ കട്ടയിലേക്ക് വീഴുകയായിരുന്നു. 

നാല്പതോളം കവുങ്ങിൽ കയറി ഒടുവിലത്തെ കവുങ്ങിൽ കയറുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം. ഉടൻ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ്: പരേതനായ രാമൻ. അമ്മ: മാധവി. ഭാര്യ: ജാനകി. മകൻ: അഭിനവ്, സഹോദരങ്ങൾ: കൃഷ്ണൻ, നാരായണൻ.

Post a Comment

Previous Post Next Post