ന്യൂഡൽഹി: ജോലി കഴിഞ്ഞ് മടങ്ങവെ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ വെളിയമ്പ്ര കല്യാണിച്ചിറ വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്. ഡൽഹിയിലാണ് വിഷ്ണു നഴ്സായി ജോലി ചെയ്തിരുന്നത്.
ഡൽഹി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങവെ ഓട്ടോറിക്ഷയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവർ ഉടൻ തന്നെ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനായ വിഷ്ണു വിജയൻ-രത്നവല്ലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജേഷ്, വിനു.