Trending

കക്കയം ഡാം റോഡിൽ കടുവ; ആശങ്കയിൽ വിനോദ സഞ്ചാരികൾ.


കക്കയം: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയത്ത് കടുവയെ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം ഡാം സൈറ്റ് റോഡിൽ വെച്ചാണ് വനംവകുപ്പ് വാച്ചർമാർ നടന്ന് പോകുന്ന കടുവയെ കണ്ടത്. റിസർവോയറിന്റെ സമീപത്തെ വനത്തിൽ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കക്കയം ഡാം റിസർവോയറിലും കടുവയെ കണ്ടിരുന്നു. കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാർ മുമ്പും പലതവണ ഈ മേഖലകളിൽ കടുവയെ നേരിൽ കണ്ടിട്ടുണ്ട്. സമീപത്തെ വനത്തിലേക്ക് കടുവ കയറി പോയതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. ഓണം സീസൺ ആയതിനാൽ ഡാം സൈറ്റ് മേഖല സന്ദർശിക്കാൻ നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. മേഖലയിൽ കാവൽ ശക്തമാക്കി സഞ്ചാരികളുടെ സുരക്ഷ അധികൃതർ ഉറപ്പ് വരുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്.

Post a Comment

Previous Post Next Post