അത്തോളി: അത്തോളി സ്വദേശിനിയായ യുവതിയെ എരഞ്ഞിപ്പാലത്ത് വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൊടക്കല്ലൂർ ആശാരിക്കൽ അൽ മുറാദ് അബ്ദുൽ റഷീദിൻ്റെ മകൾ അയിഷ റാസ (21) യാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം റോഡിൽ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്നു ദിവസം മുമ്പാണ് ആൺ സുഹൃത്തിൻ്റെ വാടക വീട്ടിലെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.