Trending

കോഴിക്കോട് ജില്ലയിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി.


കോഴിക്കോട്: അടുത്ത വർഷം ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. പഠന ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം താമരശ്ശേരി പരപ്പൻപൊയിൽ ഹൈലാന്റ് ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. അഡ്വ: പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു.

ഹജ്ജ് കമ്മിറ്റി മെമ്പർ ഉമ്മർ ഫൈസി മുക്കം, ഹജ്ജ് കമ്മിറ്റി നോഡൽ ഓഫീസർ അസൈൻ പി.കെ, വി.എം ഉമ്മർ മാസ്റ്റർ, മുഹമ്മദ് ഹൈത്തമി വാവാട്, മയൂരി അബു ഹാജി എന്നിവർ ആശംസകൾ അറിയിച്ചു. ക്ലാസുകൾക്ക് പി.കെ ബാപ്പു ഹാജി, യു.പി അബ്ദുൽ ഹമീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിൽ നിന്നുള്ള 500-ൽ പരം ഹാജിമാർ ക്ലാസിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട് സ്വാഗതവും, കൊടുവള്ളി മണ്ഡലം ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ എൻ.പി സൈതലവി നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post