കട്ടിപ്പാറ: കട്ടിപ്പാറയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. മുണ്ടക്കപറമ്പിൽ നിഷ (38) യെയാണ് ഭർത്താവായ മനോജ് വെട്ടി പരുക്കേൽപ്പിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. യുവതിയുടെ കണ്ണിന് കീഴെയും, കൈക്കും പരുക്കേറ്റു.
സ്ഥിരം മദ്യപാനിയായ മനോജ് പതിവായി വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്താൻ താമരശ്ശേരി പോലീസ് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.