Trending

അനധികൃതമായി വിദേശ മദ്യം കൈവശം വെച്ചതിന് ബാലുശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ.

ബാലുശ്ശേരി: ബാലുശ്ശേരിയിൽ അനധികൃതമായി വിദേശ മദ്യം കൈവശം വെച്ചതിന് രണ്ട് കേസുകളിലായി രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി പൊന്നുംതോറമ്മൽ സുജീഷ് കുമാർ, കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി പള്ളിക്ക് മീത്തൽ സുനിൽകുമാർ എന്നിവരെയാണ് ബാലുശ്ശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

അളവിൽ കൂടുതൽ വിദേശമദ്യം കൈവശം വെച്ച കുറ്റത്തിനാണ് ഇന്ന് രാവിലെ 11.30 ഓടെ ബാലുശ്ശേരി സന്ധ്യ തിയേറ്റർ റോഡിൽ മണിയറ ഫർണിച്ചറിന് മുൻവശം വെച്ച് സുനിൽ കുമാറും, രാവിലെ 12.45 ഓടെ ബാലുശ്ശേരി ടൗണിൽ നിന്ന് കുറുമ്പൊയിലേക്ക് പോകുന്ന റോഡിൽ 200 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ത്രിവേണി സ്റ്റോർസിന് മുൻവശം വെച്ച് സുജീഷ്കുമാറും അറസ്റ്റിലായത്.

ബാലുശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.എൻ. രാജീവനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പി.ഒ ഗ്രേഡ് മനോജ് കുമാർ കെ.പി, സി.ഇ.ഒ ജിഷ്ണു, ഡബ്ല്യു.സി.ഇ.ഒ ഹിസാന എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post