Trending

പനി ബാധിച്ച് മരിച്ച അനയയുടെ സഹോദരങ്ങളും ബന്ധുക്കളും ചികിത്സയിൽ; പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകം.


താമരശ്ശേരി: താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ച സംഭവത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ വെള്ളിയാഴ്ച പനി സര്‍വേ നടത്തും. പെൺകുട്ടിയുടെ രണ്ടു സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചത് വ്യാഴാഴ്ച വൈകീട്ടാണ്. മരണകാരണം കണ്ടെത്താന്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

കോരങ്ങാട് ആനപ്പാറപൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് മരിച്ചത്. കോരങ്ങാട് എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അനയ. കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം വരെ സ്കൂളിൽ പോയിരുന്ന കുട്ടിക്ക് പെട്ടെന്നാണ് പനി ബാധിച്ചത്. ആശുപത്രിയിൽ എത്തിച്ച അന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്തു. 

മരണ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലാബ് പരിശോധനകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തു വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.

Post a Comment

Previous Post Next Post