താമരശ്ശേരി: ജില്ലയിലെ കുപ്രസിദ്ധ ലഹരിമരുന്ന് വില്പനക്കാരനും കൂട്ടാളിയും പിടിയിൽ. താമരശ്ശേരി അമ്പായത്തോട് അൽഷാജ് (29), കൂട്ടാളി താമരശ്ശേരി ചുടലമുക്ക് അരേറ്റും ചാലിൽ ബാസിത് (30) എന്നിവരെയാണ് 55 ഗ്രാം എംഡിഎംഎ സഹിതം താമരശ്ശേരി പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം വെച്ചാണ് ഇരുവരും പോലീസിൻ്റെ പിടിയിലായത്. ലഹരിമരുന്ന് വിൽപ്പനക്കായി ഉപയോഗിക്കുന്ന KL 57 Z 1457 എന്ന നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അൽഷാജ് നിരവധി ലഹരിമരുന്ന് കേസിൽ പ്രതിയാണ്. ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
താമരശ്ശേരി ഇൻസ്പെപെക്ടർ സായൂജ്കുമാറിൻ്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസും, ഡിവൈഎസ്പിക്ക് കീഴിലെ ക്രൈം സ്കോഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചൊവ്വാഴ്ച താമരശ്ശേരി കോടതിയിൽ ഹാജരാക്കും.