Trending

തൂണേരിയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.


നാദാപുരം: നാദാപുരം തൂണേരിയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ടിൽ സ്വദേശി രാജൻ (54) ആണ് മരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പാർട്ട് ടൈം സ്വീപ്പറായിരുന്നു രാജൻ. 

തിങ്കളാഴ്ച രാവിലെ 8.30 ഓടെ ഓഫീസ് വൃത്തിയാക്കി സമീപത്തെ ക്ഷീരവികസന ഓഫീസിൻ്റെ മുകൾഭാഗം ശുചീകരിക്കാൻ കയറിയതാണ് രാജൻ. ഉച്ചയ്ക്ക് ഒരു മണിയോടെ ഓണാഘോഷ പരിപാടിയുടെ റിഹേഴ്സലിനായി ജീവനക്കാർ മുകൾ നിലയിൽ കയറിയപ്പോഴാണ് രാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. നാദാപുരം പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു.

Post a Comment

Previous Post Next Post