കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതിലൂടെ മുഹമ്മദ് നബിയുടെ സന്ദേശമാണ് നടപ്പാതയെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി. യെമനിലെ ചർച്ചകൾക്ക് നേതൃത്വം വഹിച്ച സുന്നി പണ്ഡിതൻ കേരളത്തിൽ എത്തുമെന്നും എ.പി അബൂബക്കർ മുസ്‍ലിയാർ അറിയിച്ചു.
ആരെയും അറിയിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്തത്. എന്നാൽ നമിഷനേരം കൊണ്ട് ലോകം അറിഞ്ഞു. എല്ലാവരെയും സഹായിക്കുക എന്ന ഇസ്ലാമിക തത്വമാണ് നടപ്പായതെന്ന് കാന്തപുരം പറഞ്ഞു. തലാലിന്റെ കുടുംബത്തോട് മാപ്പു നൽകാനാണ് താൻ അഭ്യർത്ഥിച്ചതെന്നും. അവിടുത്തെ മത പണ്ഡിതരും കോടതിയും മുഖേനയാണ് അത് ചെയ്തതന്നും അദേഹം വ്യക്തമാക്കി.