Trending

കേരളത്തിലേക്ക് ലഹരിക്കടത്ത്; 7 വിദേശികളെ ഹരിയാനയിലെത്തി പിടികൂടി കോഴിക്കോട് സിറ്റി പോലീസ്.


കോഴിക്കോട്: കേരളത്തിലേക്ക് രാസലഹരി കടത്തിയ കേസില്‍ മൂന്ന് നൈജീരിയന്‍ പൗരന്മാരടക്കം ഏഴ് വിദേശികളെ പൊലീസ് പിടികൂടി. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് ഏഴു പേരെയും കോഴിക്കോട് സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും ഒരു കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളും പിടിച്ചെടുത്തു.

778 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ പിടികൂടിയ കേസിലാണ് ഹരിയാനയിലെ നൈജീരിയന്‍ സ്വദേശികളിലേക്കും അന്വേഷണമെത്തിയത്. മലപ്പുറം സ്വദേശിയില്‍ നിന്ന് വിദേശികളെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഇവര്‍ക്കായി വലവിരിക്കുകയായിരുന്നു.

ഗുരുഗ്രാമില്‍ വെച്ച് രാസലഹരി നിര്‍മ്മിച്ച് ഡാര്‍ക്ക് വെബ് വഴി വില്‍പ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവര്‍ ലഹരിമരുന്ന് കടത്തിയിരുന്നു. കോഴിക്കോട്ട് എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post