Trending

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബാലുശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

ബാലുശ്ശേരി: ദേശീയപാതയില്‍ പുറക്കാട്ടിരി പാലത്തിനടുത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. മഞ്ഞപ്പാലം നായിക്കുന്നുമ്മല്‍ അഭിജിത്ത് (25) ആണ് മരിച്ചത്. 

ഞായറാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. മലാപ്പറമ്പ് ഭാഗത്തു നിന്നും വെങ്ങളം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. പുറക്കാട്ടിരി പുതിയ പാലത്തിന് സമീപം റോഡ് വഴിതിരിച്ചുവിടാന്‍ സ്ഥാപിച്ച ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ അഭിജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കാന്റീനിലെ അക്കൗണ്ടന്റാണ് അഭിജിത്ത്. അച്ഛന്‍: സുനില്‍. അമ്മ: രാധാമണി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

Previous Post Next Post