Trending

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനം നൊന്ത് എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി.


കണ്ണൂർ: പരിയാരം പിലാത്തറയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം. പെരിയാട്ട് വാടക വീട്ടിൽ താമസിക്കുന്ന രാജേഷിൻ്റെയും വിജിനയുടെയും മകൻ അജുൽരാജ് (13) ഇന്നലെ വൈകീട്ടാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചത്. മാർക്കു കുറഞ്ഞതിനു സ്കൂളിൽ നിന്നു വഴക്കുപറയുമോ എന്ന് അജുലിനു പേടിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 

ഉച്ചഭക്ഷണത്തിനു ശേഷം അമ്മ വിജിനയും ഇളയ മകളും വിശ്രമിക്കാൻ കിടക്കുകയായിരുന്നു. വൈകിട്ട് 5 മണിയോടെ ഇവർ എഴുന്നേറ്റപ്പോഴാണ് അജുൽരാജിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പിലാത്തറ മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പയ്യാമ്പലത്ത് സംസ്കരിക്കും.

Post a Comment

Previous Post Next Post