Trending

മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാന്‍ പ്രജോഷ് കുമാര്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.


ബാലുശ്ശേരി: മാതൃഭൂമി ന്യൂസ് ചാനൽ സീനിയര്‍ ക്യാമറാമാന്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) മരിച്ചത്. കോഴിക്കോട്, മലപ്പുറം ബ്യൂറോകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വയനാട് ബ്യൂറോയിലെ ക്യാമറാമാനാണ്. 

വൈകീട്ട് അഞ്ചു വരെ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം എളേറ്റില്‍ വട്ടോളിയിലെ തറവാട്ടു വളപ്പില്‍. പിതാവ്: പരേതനായ കരുണാകരന്‍ നായര്‍, അമ്മ: ശകുന്തള. ഭാര്യ: ഷിനി. മക്കള്‍: അവനി, അഖിയ, നൈതിക് ജോഷ്.

Post a Comment

Previous Post Next Post