നടുവണ്ണൂർ: പേരാമ്പ്ര-ഉള്ള്യേരി സംസ്ഥാന പാതയില്‍ നടുവണ്ണൂരില്‍ ബൈക്ക് ബസിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. നടുവണ്ണൂർ സ്വദേശികളായ പാലോട്ടുമ്മൽ അനന്തു (25), ചെങ്ങോട്ടുപാറ പാറയ്ക്ക് താഴെ വീട്ടിൽ അശ്വന്ത് (22) എന്നിവർക്കാണ് പരിക്കേറ്റത്. നടുവണ്ണൂര്‍ ജവാന്‍ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് അപകടം.
കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന മിയ ബസിൽ എതിരെ വന്ന യുവാക്കൾ സഞ്ചരിച്ച കെഎല്‍ 56 ജി 3243 നമ്പർ ബൈക്ക് ഇടിക്കുകയായിരുന്നു. വളവ് തിരിയുമ്പോള്‍ ചെരിഞ്ഞ ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം നടുവണ്ണൂരിൽ അപകടത്തിൽ മരണപ്പെട്ട മുരളിയുടെ വീട്ടിൽ അപകട സമയത്തുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് എഎസ്ഐ ശ്യാമും സംഘവുമായിരുന്നു യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ രണ്ടു പേരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.