Trending

പാഴ്സൽ ബിരിയാണിയിൽ പുഴു, ഫ്രീസറിൽ പഴകിയ ഭക്ഷണവും; ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലിനെതിരെ പരാതി.

ബാലുശ്ശേരി: ബാലുശ്ശേരിയിലെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണിയില്‍ പുഴു. കോക്കല്ലൂര്‍ ആശുപത്രിക്ക് അടുത്തുളള ശ്രീനിധി ഹോട്ടലില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. ബാലുശ്ശേരി സ്വദേശി ഷൈലജയും കുടുംബവുമാണ് ഹോട്ടലില്‍ നിന്ന് ബിരിയാണി വാങ്ങിയത്. ബിരിയാണി കഴിച്ച എട്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി. 

സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ ഹോട്ടലില്‍ എത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ നിന്ന് പഴകിയ ഭക്ഷണവും കണ്ടെത്തി. സംഭവത്തില്‍ വീട്ടുകാര്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി. അതേസമയം പരാതി കൊടുത്തിട്ടും ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. 

Post a Comment

Previous Post Next Post