Trending

താമരശ്ശേരി ചുരത്തിൽ വാഹനങ്ങളുടെ കൂട്ടയിടി; ഗതാഗത തടസ്സം നേരിടുന്നു.

അടിവാരം: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം ഏഴ് വാഹനങ്ങൾ കൂട്ടമായിടിച്ച് അപകടം. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. മൂന്നു കറുകളും ലോറിയും ഓട്ടോ ടാക്സിയും ഏയ്സ് ഗുഡ്‌സും ഒരു ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. 

പരിക്കുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. നിലവിൽ സംഭവ സ്ഥലത്ത് നിന്നും പരിക്കേറ്റവരെ കാറിലും ആംബുലൻസിലുമായി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തുണ്ട്. അവരുടെ നിർദ്ദേശങ്ങൾ പാലിച്ചു വാഹനമോടിക്കുക.

Post a Comment

Previous Post Next Post