Trending

അറസ്റ്റിലായ ഭർത്താവിനെ സിനിമാ സ്റ്റൈലിൽ ഭാര്യയുടെ രക്ഷപ്പെടുത്തൽ; ഒടുവിൽ തമിഴ്നാട്ടിൽ ഇരുവരും പിടിയിൽ.


കൊല്ലം: കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയും ഭാര്യയും പിടിയിൽ. പ്രതി അജു മൻസൂർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച ഭാര്യ ബിൻഷ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് ധർമപുരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് കേസിൽ കരുതൽ തടങ്കലിലാക്കാൻ പോലീസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയായിരുന്നു പ്രതി രക്ഷപ്പെട്ടത്.

ബസിൽ സഞ്ചരിക്കുന്നതിനിടെ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ കൊല്ലം സിറ്റി ഡാൻസാഫ് ടീം ആണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം നടന്നത്. മുമ്പും പലതവണ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടയാളാണ് അജു.

പ്രതിയെ എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഫോമുകളിൽ പ്രതി ഒപ്പിട്ടു കൊണ്ടിരിക്കെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയത്. സ്‌റ്റേഷന് മുന്നിൽ സ്‌കൂട്ടറിൽ കാത്തുനിന്ന ഭാര്യയാണ് അജു മൻസൂറിനെ രക്ഷപ്പെടുത്തിയത്. എംഡിഎംഎ കേസിൽ ബിൻഷയും നേരത്തേ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

Post a Comment

Previous Post Next Post