Trending

പരിപാടിക്കിടെ കുഴഞ്ഞുവീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.


കൊച്ചി: കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ രാജേഷ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഴഞ്ഞു വീണപാടെ ഹൃദയാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും പ്രതാപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Post a Comment

Previous Post Next Post