Trending

മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

താമരശ്ശേരി: താമരശ്ശേരി ചമലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമൽ കാരപ്പറ്റ-കളത്തൊടുക നടപ്പാതക്ക് എതിർവശത്തെ താമസക്കാരനായ വലിയിനംകണ്ടത്തിൽ വി.എം ബെന്നി (57) യെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബെന്നിയുടെ കുടുംബം വിദേശത്താണ്.  

വീട്ടിൽ നിന്ന് അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ വാർഡ് മെമ്പർ അനിൽ ജോർജിനെ വിവരമറിയിക്കുകയായിരുന്നു. മെമ്പർ പോലീസിനെ വിളിച്ചുവരുത്തി പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ വീടിനുള്ളിൽ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മ്യതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post