Trending

കായിക താരങ്ങളെയും വിടാതെ ക്രൂരത.; ഫലസ്തീൻ കായിക താരം അല്ലാം അബ്ദുല്ലയെ ഇസ്രയേൽ സൈന്യം വെടിവെച്ച് കൊന്നു.


ഗാസ: ഫലസ്തീൻ കായികതാരമായ അല്ലാം അബ്ദുല്ലയെ വെടിവെച്ച് കൊന്ന് ഇസ്രായിൽ സൈന്യം. പട്ടിണി നേരിടുന്ന കുടുംബങ്ങൾക്ക് ഭക്ഷണം തേടുന്നതിനിടെയാണ് താരത്തെ അതിക്രൂരമായി വെടിവെച്ചു കൊന്നിരിക്കുന്നത്.

ഒരാഴ്ച മുമ്പ് രോഗിയായ മകൾക്ക് ഭക്ഷണവും മരുന്നും തേടിപ്പോയ ഫലസ്തീൻ ബാസ്ക്കറ്റ് ബോൾ താരമായിരുന്ന മുഹമ്മദ് ഷാലനെയും ഇസ്രായേൽ വെടിവെച്ചു കൊന്നിരുന്നു. ഗാസ പിടിച്ചെടുക്കാൻ വേണ്ടിയുള്ള ഇസ്രായേലിന്റെ ക്രൂരത അവസാനിക്കുന്നില്ല. കുട്ടികൾ, ഗർഭിണികൾ, മാധ്യമപ്രവർത്തകർ, കായികതാരങ്ങൾ എന്നിവരെല്ലാം ഇസ്രായിൽ നാരദന്മാരുടെ തോക്കിനു മുന്നിൽ ദിവസവും ഇരയായി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 800-ൽ അധികം കായിക താരങ്ങളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വിമർശ്ശനങ്ങൾ ഉയർന്നിട്ടും അന്താരാഷ്ട്ര കായിക കോടതികൾ അടക്കം കണ്ണടച്ചു നിൽക്കുകയാണ്.

Post a Comment

Previous Post Next Post