തിരുവനന്തപുരം: കേരള കേഡര്‍ എഡിജിപി മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പോലീസ് ആസ്ഥാനത്ത് ഇന്ന് (ബുധനാഴ്ച) വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കേ രാജസ്ഥാനിൽ വെച്ചാണ് മരിച്ചത്. കേരള പോലീസ് ക്രൈംസ് എഡിജിപിയായിരുന്നു. കേരള എക്‌സൈസ് കമ്മീഷണറായി രണ്ടുവർഷം സേവനമനുഷ്ഠിച്ച ശേഷം ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ക്രൈംസ് എഡിജിപിയായി നിയമിച്ചത്. ആഗസ്റ്റ് 30-നാണ് അദ്ദേഹം വിരമിക്കേണ്ടിയിരുന്നത്.
1997 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. എക്‌സൈസ് കമ്മീഷണർ, അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്), കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി), എറണാകുളം റേഞ്ച് ഐ.ജി, കേരള ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടു. 2013-ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ നേടിയിട്ടുണ്ട്.