Trending

ചിങ്ങം ഒന്ന്, ഇന്ന് കർഷക ദിനം; പെൻഷൻ ലഭിക്കാത്ത കർഷകർ വഞ്ചനാദിനമായി ആചരിച്ചു.


ഉള്ളിയേരി: 1995-ൽ സംസ്ഥാനത്തെ കൃഷിഭവൻ മുഖേന കേരള സർക്കാർ രൂപം നൽകിയ ഒരു ലക്ഷം യുവജനങ്ങൾക്കായുള്ള "പ്രത്യേക കാർഷിക തൊഴിൽദാന പദ്ധതിയിൽ "അംഗത്വമെടുത്തവർക്ക് 31മാസത്തെ പെൻഷൻ കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷക ദിനം വഞ്ചനാദിനമായി ആചരിച്ചു. 

മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനവും മുടങ്ങി കിടക്കുകയാണ്. പദ്ധതി ആരംഭത്തിൽ സർക്കാർ പ്രഖ്യാപിച്ചത് മരണപ്പെട്ടവർക്ക് ഒരു ലക്ഷം രൂപയായിരുന്നു. പിന്നീട് വെട്ടിക്കുറച്ച് നൽകുത് 25,000 രൂപയും. ഗ്രാറ്റുവിറ്റിയായി നൽകുമെന്ന് പറഞ്ഞത് 30,000 രൂപ മുതൽ 60,000 രൂപ വരെയായിരുന്നു. നൽകുന്നതോ വെറും 30,000 രൂപയും, മറ്റെല്ലാ പെൻഷനുകളും മാസാമാസം കൊടുക്കുമ്പോഴാണ് കാർഷിക തൊഴിൽദാന പദ്ധതിയോട് സർക്കാർ ചിറ്റമ്മ നയം സ്വീകരിക്കുന്നത്. 

പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് സർക്കാർ വിതരണം ചെയ്യണമെന്ന് ഫാർമേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് ഗംഗാധരൻ മുചുകുന്നും, സെക്രട്ടറി ഗോവിന്ദൻകുട്ടി ഉള്ളിയേരിയും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post