Trending

മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ വയോധികന്‍ മരിച്ചനിലയിൽ; ഷോക്കേറ്റെന്ന് സംശയം.


കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര മുതുവന സ്വദേശി പന്തന്‍ കിണറ്റിന്‍കര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്. ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റ് മരിച്ചതെന്നാണ് സംശയം. മെഡിക്കല്‍ കോളേജ് ഐഎംജിക്ക് സമീപം കാളാണ്ടിത്താഴത്ത് വാടക വീട്ടിൽ താമസിക്കുന്ന കണ്ണൻ ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

പ്രദേശത്ത് നിന്ന് നേരത്തേയും കുട്ടികള്‍ക്ക് ഷോക്കേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് കെഎസ്ഇബിക്ക് പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പരേതയായ മല്ലികയാണ് കണ്ണന്റെ ഭാര്യ. മക്കൾ: ദളിത് പ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ലിജു കുമാര്‍, ലിനി പ്രമോദ്, പരേതനായ ലിജേഷ്. സഹോദരങ്ങൾ; പ്രഭാകരന്‍, നാണു, മാതാ, നാരായണി, ലക്ഷമി.

Post a Comment

Previous Post Next Post